ചിറ്റൂർ: നല്ലേപ്പിള്ളി അപ്പുപിള്ളയൂരിൽ മല്ലു മകൻ രാമകൃഷ്ണൻ (65) ലോറിയിടിച്ചു മരിച്ചു. ഇന്നലെ രാവിലെ 6.15ന് അപ്പുപിള്ളയൂർ ജംഗ്ഷനിലാണ് അപകടം. ബസിൽ നിന്നും ഇറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ പാലക്കാട് ഭാഗത്തു നിന്നും വരുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. വെന്ത പാളയത്തുള്ള മകളുടെ വീട്ടിൽ നിന്നും വന്നതായിരുന്നു രാമകൃഷ്ണൻ. സംഭവം നടന്ന ഉടൻ നാട്ടുകാർ ജില്ലാ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും യാത്രാമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. കൊഴിഞ്ഞാമ്പാറ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.