ചിറ്റൂർ: നല്ലേപ്പിള്ളി മേപ്പള്ളത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തുള്ള കൊക്കർണിയിൽ വയോധിക മുങ്ങിമരച്ചു. മേപ്പള്ളം ശകുന്തള (65) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴിന് കൊക്കർണയിൽ കുളിക്കാനെത്തിയ പരിസരവാസിയാണ് മൃതദേഹം വെള്ളത്തിൽ പൊന്തികിടക്കുന്നത് കണ്ടത്. അപസ്മാര രോഗിയായിരുന്നു ശകുന്തള. തുണി അലക്കുന്നതിനിടെ അപസ്മാരം ബാധിച്ച് വെള്ളത്തിൽ വീണതാകാം എന്നാണ് നിഗമനം. ചിറ്റൂരിൽ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്. ചിറ്റൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം ഗവ. താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് നൽകി. മക്കൾ: സതീഷ്, ശാന്ത, ലക്ഷ്മി. മരുമകൻ: കൃഷ്ണൻകുട്ടി.