മണ്ണാർക്കാട്: കൂട്ടുകാരുമായി ചേർന്ന് മദ്യപിക്കുന്നതിനിടയിൽ ഉണ്ടായ വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. മാച്ചാംതോട് ചെന്തുണ്ട് സ്വദേശി വർഗീസ് മാത്യുവിന്റെ മകൻ ടെജിൻ വർഗീസ് (23) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ടവരെ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂട്ടുകാർ തമ്മിലുള്ള വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും കൂടുതൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. അമ്മ: ഷേർലി. സഹോദരൻ: വിപിൻ.