പാലക്കാട്: ഓണത്തിന് ശേഷവും റെക്കാർഡ് കളക്ഷനുമായി കെ.എസ്.ആർ.ടി.സി. കഴിഞ്ഞ ദിവസം പാലക്കാട് ഡിപ്പോയുടെ ആകെ വരുമാനം 21,49,762 രൂപയാണ്. ഇത് ഈ വർഷത്തെ റെക്കാർഡാണ്. പ്രതിദിനം ശരാശരി 16 ലക്ഷമാണ് പാലക്കാട് ഡിപ്പോയുടെ ടാർജറ്റ്. ഈ മാസം മാത്രം ഇത് ആറാംതവണയാണ് ഡിപ്പോ 16 ലക്ഷത്തിൽ കൂടുതൽ വരുമാനം നേടുന്നത്.
ഓണാവധിയോടന് അനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി ഇരുപതോളം അധിക സർവീസ് നടത്തിയിരുന്നു. അവധി കഴിഞ്ഞ് വിദ്യാർത്ഥികളും ജോലിക്കാരും മടങ്ങുന്ന കഴിഞ്ഞ ഞായറാഴ്ചയും 14 അധിക സർവീസുകൾ പാലക്കാട് നിന്ന് നടത്തിയിരുന്നു.
റെക്കാർഡ് കളക്ഷൻ ലഭിച്ചതിനെ തുടർന്ന് ജീവനക്കാർ ഇന്നലെ ഡിപ്പോയിൽ മധുരം വിതരണം ചെയ്താണ് സന്തോഷം പങ്കുവച്ചത്. യാത്രക്കാർക്കും മധുരം വിതരണം ചെയ്തു. എ.ടി.ഒ ടി.എ.ഉബൈദ്, ജനറൽ കൺട്രോളിഗ് ഇൻസ്‌പെക്ടർ വി.സജ്ജീവ് കുമാർ, കൺട്രോളിംഗ് ഇൻസ്‌പെക്ടർ പി.എസ്.മഹേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മധുര വിതരണം നടന്നത്.