പാലക്കാട്: അനധികൃത പാർക്കിംഗിനെതിരെ ട്രാഫിക് പൊലീസ് കർശന നടപടിയെടുക്കുന്നു. നഗരത്തിൽ ഗതാഗതക്കുരുക്കിനും കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടും സൃഷ്ടിക്കുന്ന അനധികൃത പാർക്കിംഗിനെതിരെയാണ് ട്രാഫിക് പൊലീസ് എസ്.ഐ മുഹമ്മദ് കാസിമിന്റെ നേതൃത്വത്തിൽ കർശന നടപടിയുമായി രംഗത്ത് വന്നിരിക്കുന്നത്.
ജി ബി റോഡ്, കോർട്ട് റോഡ്, കോളേജ് റോഡ്, സുൽത്താൻപേട്ട മുതൽ സ്റ്റേഡിയം റോഡ് ഭാഗങ്ങളിലെ അനധികൃതപാർക്കിംഗ് മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടാക്കുകയാണ്. ഇതിനെതിരെ പലതവണ മുന്നറിയിപ്പുകൾ നൽകിയിട്ടും അനധികൃതപാർക്കിംഗ് തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ട്രാഫിക് നിയമം പ്രകാരം പിഴചുമത്തൽ ഉൾപ്പെടെയുള്ള നടപടിയുമായി മന്നോട്ട് പോകുന്നതെന്ന് ട്രാഫിക് എസ്.ഐ മുഹമ്മദ് കാസിം പറഞ്ഞു.
ഫോട്ടോ കോർട്ട് റോഡിലെ അനധികൃത പാർക്കിംഗിനെതിരെ ട്രാഫിക് പൊലീസിന്റെ നേതൃത്വത്തിൽ നടപടി സ്വീകരിക്കുന്നു