വടക്കഞ്ചേരി: യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാരയങ്കാട് വെള്ളക്കുട്ടിയുടെ മകൻ ആഷിക്ക് (24) നെയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച പകൽ മൂന്ന് മണിയോടുകൂടിയായിരുന്നു സംഭവം. പെയിന്റിംഗ് തൊഴിലാളിയാണ്. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. അമ്മ: വിലാസിനി. സഹോദരൻ: കിഷോർ.