പാലക്കാട്: ഹോട്ടലിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു. അഗ്‌നിരക്ഷാ സേനയുടെ അവസരോചിത ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. എരിമയൂർ തോട്ടുപാലം മലബാർ റസ്‌റ്റോറന്റിൽ ഇന്നലെ രാവിലെ 10.50 നാണ് സംഭവം. ചോർച്ച ഉണ്ടായ ഗ്യാസ് സിലിണ്ടറിന് മാത്രം തീ പിടിച്ചു. വിവരമറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ ആലത്തൂർ അഗ്‌നിരക്ഷാ സേന തീ പിടിച്ച സിലിണ്ടർ റസ്‌റ്റോറന്റിന്റെ പുറകിലെ തോട്ടിൽ എത്തിച്ച് ഗ്യാസ് ചോർത്തി കളഞ്ഞാണ് ദുരന്തം ഒഴിവാക്കിയത്.
അസിസ്റ്റന്റ് സ്‌റ്റേഷൻ ഓഫീസർ ഇ. വേലായുധൻ, ലീഡിംഗ് ഫയർമാൻ ഇ. നാരായണൻ, ഫയർമാൻ ഡ്രൈവർമാരായ ആർ. പുഷ്പരാജൻ, വി. വിമൽ, ഫയർമാൻമാരായ പി. ലിജു, ആർ. രാഹുൽ, വിപിൻദാസ്, കെ. രഞ്ജിത്ത്, പി. പ്രവീൺ, കെ. രതീഷ്, പി. ഗുരുവായൂരപ്പൻ, ഹോം ഗാർഡ്മാരായ രാജപ്പൻ, ജ്യോതി എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.