ചേലക്കര: സംസ്ഥാന പാതയിൽ കായാം പൂവ്വത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു. പാലക്കാട് കാവശ്ശേരി പാടൂർ തെക്കെത്തറ ശങ്കുണ്ണി മകൻ വിജു (38), കല്ലേക്കാട് രാമൻ മകൻ അശോകൻ (30) എന്നിവരാണ് തൃശൂർ മെഡിക്കൽ കോളേജാശുപത്രിയിൽ മരിച്ചത്. കാവശ്ശേരി പഞ്ചായത്തിൻ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിലെ ഓവർസിയറായ വിജുവിൻ്റെ അമ്മയ്ക്ക് മരുന്ന് വാങ്ങുന്നതിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുന്നതിനിടെ രാത്രി 7.30 ഓടെയാണ് അപകടം. ഓടിക്കൂടിയ നാട്ടുകാർ ചേലക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സയ്ക്കു ശേഷം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു.