വടക്കഞ്ചേരി: യുവാവ് ഷോക്കേറ്റ് മരിച്ചു. മഞ്ഞപ്ര കൊളയക്കാട് വീട്ടിൽ അബ്ദുൾറസാഖ് മകൻ സജീർ (28) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടു കൂടി കിഴക്കഞ്ചേരി കാരപ്പാടത്ത് വച്ചാണ് സംഭവം. ഇലക്ട്രീഷ്യനായ സജീർ വയറിംഗ് ജോലി കഴിഞ്ഞ് ഡ്രില്ലിംഗ് മെഷീൻ പ്ലെഗിൽ നിന്നും ഊരുന്നതിനിടെ ഷോക്കേല്ക്കുകയായിരുന്നു. ഉടൻ തന്നെ വടക്കഞ്ചേരി ഇ.കെ.നായനാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വിദേശത്തായിരുന്ന സമീർ ഇപ്പോൾ നാട്ടിൽ വയറിംഗ് ജോലി ചെയ്ത് വരുകയാണ്. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വെള്ളിയാഴ്ച പോസ്റ്റ്‌മോർട്ടത്തിന് ശേഷം പുതുക്കോട് മാർലാട് പള്ളി കബർസ്ഥാനിൽ സംസ്‌കരിക്കും. ഒൻപത് മാസം മുമ്പാണ് സജീറിന്റെ വിവാഹം കഴിഞ്ഞത്. ഭാര്യ ഫൗസിയ. ഉമ്മ: സൈനബ .