ശ്രീകൃഷ്ണപുരം: യു.ഡി.എഫ് ഭരിക്കുന്ന കരിമ്പുഴ പഞ്ചായത്തിൽ പ്രസിഡന്റ് ഷീബ പാട്ടത്തൊടിക്കെതിരെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. 18സീറ്റുള്ള പഞ്ചായത്തിൽ എൽ.ഡി.എഫിന് ആറും മുസ്ലിം ലീഗിന് എട്ടും കോൺഗ്രസിന് നാലും എന്നിങ്ങനെയാണ് കക്ഷി നില.
അവിശ്വാസം ചർച്ചയ്ക്കെടുത്തപ്പോൾ യു.ഡി.എഫിലെ മുസ്ലിം ലീഗ് അംഗങ്ങൾ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാതെ വിട്ടുനിന്നു. കോൺഗ്രസ് അംഗങ്ങൾ വോട്ടെടുപ്പിൽ എൽ.ഡി.എഫിനെ പിന്തുണച്ചതോടെ യു.ഡി.എഫിന് ഭരണം നഷ്ടമായി. കോൺഗ്രസ് അംഗങ്ങൾക്ക് പാർട്ടി വിപ്പ് ലംഘിച്ചതായി ആരോപണമുണ്ട്. ഇവർക്കെതിരെ നടപടിയെടുക്കണം. പാർട്ടിയിൽ നിന്ന് പുറത്താക്കാണമെന്ന് കോൺഗ്രസ് - മുസ്ലിം ലീഗ് പ്രവർത്തകർ ആവശ്യപ്പെട്ടു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.രാജരത്‌നം, എം.ചന്ദ്രമോഹനൻ, പി.ഉണ്ണികൃഷ്ണൻ, രാധാകൃഷ്ണൻ എന്നിവരാണ് വിമത കോൺഗ്രസ് അംഗങ്ങൾ.
അവിശ്വാസത്തെ അനുകൂലിച്ച കോൺഗ്രസ് അംഗങ്ങൾ രാജിവെക്കണമെന്ന്
ശ്രീകൃഷ്ണപുരം: അവിശ്വാസപ്രമേയത്തെ പിന്തുണച്ച കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്തംഗം സ്ഥാനം രാജിവെച്ച് ജനവിധി തേടണമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.രാമകൃഷ്ണൻ, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പി.ഗിരീശൻ, കരിമ്പുഴ മണ്ഡലം പ്രസിഡന്റ് പി.അശോകൻ, എളമ്പുലാശ്ശേരി മണ്ഡലം പ്രസിഡന്റ് സുരേഷ് തെങ്ങിൻതോട്ടം, പഞ്ചായത്തംഗം പി.സി.കുഞ്ഞിരാമൻ, ബ്ലോക്ക് പഞ്ചായത്തംഗം പി.മോഹനൻ എന്നിവർ ആവശ്യപ്പെട്ടു.