palliative-

മല്ലപ്പള്ളി: സമ്പൂർണ സാന്ത്വന പരിചരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഏരിയാതല ഉദ്ഘാടനവും പരിശീലനം ലഭിച്ച വോളണ്ടിയർമാരുടെ സംഗമവും മാത്യു ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് അഡ്വ.എം.ഫിലിപ്പ് കോശി അദ്ധ്യക്ഷനായിരുന്നു. അഡ്വ. കെ.അനന്തഗോപൻ ലോഗോ പ്രകാശനം ചെയ്തു. അഡ്വ. പീലപ്പോസ് തോമസ് നിർദ്ധന രോഗിക്കുള്ള സഹായം വിതരണം ചെയ്തു. വോളണ്ടിയർമാർക്കുള്ള തിരിച്ചറിയൽ കാർഡുകൾ ജില്ലാ പഞ്ചായത്ത് അംഗം എസ്.വി. സുബിൻ വിതരണം ചെയ്തു. പത്തനംതിട്ട റീഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിന്റെ (പി.ആർ.പി.സി.) ചെയർമാൻ പി.എസ്. മോഹനൻ രോഗികളുടെയും സന്നദ്ധപ്രവർത്തകരുടെയും പട്ടിക ഏറ്റുവാങ്ങി. കുടുബശ്രീ ജില്ലാ കോ-ഓർഡിനേറ്റർ കെ. വിധു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റെജി ശാമുവേൽ മല്ലപ്പള്ളി, തോമസ് മാത്യു ആനിക്കാട്, കെ.കെ. രാധാകൃഷ്ണക്കുറുപ്പ് കുന്നന്താനം, സംഘം ഏരിയാ കോ-ഓർഡിനേറ്റർ കെ.എം ഏബ്രഹാം, ജേക്കബ് എം. ഏബ്രഹാം, ഷാൻ ഗോപൻ, ജോർജ്ജുകുട്ടി പരിയാരം തുടങ്ങിയവർ പ്രസംഗിച്ചു.