കോഴഞ്ചേരി: ആറന്മുള സെന്റ് സെബാസ്റ്റിയൻസ് ലത്തിൻ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാളിന് റവ.ഫാ. ജിജോ ജോർജ്ജ് ഭാഗ്യോദയം കൊടിയേറ്റ് കർമ്മം നിർവഹിച്ചു. 5.30ന് ഫാ.ജോഷി പുതുപ്പറമ്പിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ തിരുനാൾ സമാരംഭ ദിവ്യബലിയും, വചനപ്രഘോഷണവും നടന്നു.