തിരുവല്ല : കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിലെ കാണിക്ക മണ്ഡപത്തിന്റെ ഉദ്ഘാടനം ചലച്ചിത്ര താരം ബിജു സോപാനം നിർവഹിച്ചു. തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനം ചലച്ചിത്ര താരം എം.ആർ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ടി.കെ ശ്രീധരൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. രാജി പട്ടമന, ഗോപി ദാസ് , ഒ കെ ഭദ്രൻ, രാജശേഖരൻ, ഉണ്ണി പുറയാറ്റ്, സുരേഷ് കാവുംഭാഗം ശ്രീനിവാസൻ മറ്റത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു, വനോദ് കുമാർ, ശിൽപി ഷാജി എന്നിവരെ ചടങ്ങിൽ ആദരിച്ചു.