tvla-yammarkulangara
മഹാഗാണാപത്യത്തിന് പ്രധാനവേദിയിൽ പ്രതിഷ്ഠിക്കുന്ന 501 കിലോ ഭാരമുള്ള ഗണേശ വിഗ്രഹം

തിരുവല്ല: പെരിങ്ങര യമ്മർകുളങ്ങര ഗണപതിക്ഷേത്രത്തിൽ വിനായക ചതുർത്ഥിയോട് അനുബന്ധിച്ച് നടക്കുന്ന മഹാഗാണപത്യത്തിന്റെ പ്രധാന വേദിയിൽ പ്രതിഷ്ഠിച്ചത് 501 കിലോ തൂക്കമുള്ള ഗണേശ വിഗ്രഹം. ചതുർബാഹുക്കളോടുകൂടിയ കളിമൺ വിഗ്രഹം ആലപ്പുഴ വണ്ടാനം സ്വദേശി അനീഷാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. അഞ്ചടിപൊക്കവും.നാലടി വീതിയുമുള്ള വിഗ്രഹം വൻവരവേൽപ്പോടെയാണ് ക്ഷേത്രത്തിൽ എത്തിച്ചത്. ഹിമാലയം, നൈമിശാരണ്യം, കുരുക്ഷേത്രം, മധുര, തുടങ്ങിയ പുണ്യഭൂമികളിലെ മണ്ണ് കളിമണ്ണിനൊപ്പം നിക്ഷേപിച്ചാണ് വിഗ്രഹ നിർമ്മാണം. ഗംഗ, യമുന, സരസ്വതി, സിന്ധു, പമ്പ എന്നീ പുണ്യനദികളിലെ പഞ്ചതീർത്ഥവും ഇതിനായി ഉപയോഗിച്ചു. നവധാന്യങ്ങൾ നിറച്ചാണ് മഹാഗണേശന്റെ മസ്തകത്തിന്റെ നിർമ്മാണം. വിഗ്രഹനിർമ്മാണത്തിന് മാത്രം ഒന്നരമാസം വേണ്ടിവന്നു. പൗരാണിക ശില്പശാസ്ത്രമനുസരിച്ച പൂർണകായ പ്രതിമയാണ് പ്രതിഷ്ടിച്ചത്. ഇന്നലെ നടന്ന പ്രതിഷ്ഠാകർമ്മം തന്ത്രി ത്രിവിക്രമൻ നാരായണൻ ഭട്ടതിരി, മേൽശാന്തി വാഴേമഠം നാരായൺ നമ്പൂതിരി എന്നിവർ നിർവഹിച്ചു. ചടങ്ങുകൾക്ക് ശേഷം വിഗ്രഹം വിഗ്രഹം മണിമലയാറ്റിൽ നിമജ്ജനം ചെയ്യും. വിനയക ചതുർത്ഥി ദിനമായ ഇന്ന് 10001 നാളികേരത്തിന്റെ മഹാഗണപതിഹോമം. കളഭാഭിഷേകം ചതുർത്ഥിപൂജ എന്നിവ നടക്കും.