mylapra
മൈലപ്ര മാർ കുറിയാക്കോസ് ആശ്രമത്തിൽ നടന്ന ഓർത്തഡോക്‌സ് യുവജനപ്രസ്ഥാനം മേഖലാ സമ്മേളനം കുര്യാക്കോസ് മാർ ക്ലീമീസ് ഉദ്ഘാടനം ചെയന്നു. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, വീണാ ജോർജ് എം. എൽ. എ. എന്നിവർ സമീപം.

മൈലപ്ര: ഓർത്തഡോക്‌സ് യുവജനപ്രസ്ഥാനവും പത്തനംതിട്ട ഫയർഫോഴ്‌സ് ഡിപ്പാർട്ട്‌മെന്റും സംയുക്തമായി കമ്മ്യൂണിറ്റി റസ്‌ക്യൂ പരിശീലന പദ്ധതി തുടങ്ങി.. വീണാജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തുമ്പമൺ​ നിലയ്ക്കൽ​ അടൂർ ഭദ്രാസനങ്ങളുടെ മേഖലാ സമ്മേളനം കുര്യാക്കോസ് മാർ ക്ലീമീസ് ഉദ്ഘാടനം ചെയ്തു.
യുവജനപ്രസ്ഥാനം പ്രസിഡന്റ് ഡോ. യുഹാനോൻ മാർ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു.നഥാനിയേൽ റമ്പാൻ, ഫാ. ബിജു തോമസ്, മിന്റാ മറിയം വർഗീസ്, ജോജി പി. തോമസ്, സോഹിൽ വി. സൈമൺ, ടിജു വർഗീസ് ദാനിയേൽ, നിതിൻ മണക്കാട്ടുമണ്ണിൽ, ഫിന്നി മുളളനിക്കാട് തുടങ്ങിയവർ പ്രസംഗി
'കാലാവസ്ഥാ വ്യതിയാനവും യുവജനദൗത്യവും'എന്ന വിഷയത്തിൽ നടന്ന ചർച്ചാസമ്മേളനത്തിൽ മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ വർഗീസ് സി. തോമസ്, ഫാ. യൂഹാനോൻ ജോൺ, പത്തനംതിട്ട ഫയർ സ്റ്റേഷൻ ഓഫീസർ വിനോദ്കുമാർ വി. എന്നിവർ സംസാരിച്ചു. യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. വർഗീസ് റ്റി. തോമസ് മോഡറേറ്ററായിരുന്നു.
ച്ചു.