muthavazhy

ചെങ്ങന്നൂർ: വഞ്ചിപ്പാട്ടിന്റെയും ആർപ്പുവിളികളുടെയും ആരവത്തിൽ മുതവഴി പുത്തൻ പള്ളിയോടം പമ്പയിൽ നീരണിഞ്ഞു. നീരണിയൽ ചടങ്ങിന് അകമ്പടി സേവിച്ച് ഉമയാറ്റുകര, മഴുക്കീർ, കോടയാട്ടുകര പള്ളിയോടങ്ങൾ മുതവഴി കടവിലെത്തി ജലഘോഷയാത്ര നടത്തി. നാടൻ വേഷങ്ങളായ മുണ്ടും തോർത്തും ധരിച്ച പള്ളിയോടക്കരക്കാർ ആറന്മുളയിലേക്കാണ് ആദ്യമായി തുഴഞ്ഞ് നീങ്ങിയത്. ഉച്ചക്ക് ശേഷം ആറന്മുളയിലെത്തിയ കരക്കാർ പാർത്ഥസാരഥിയെ വണങ്ങി മടങ്ങി.
യോഗത്തിൽ പള്ളിയോട നിർമ്മാണ സമിതി ചെയർമാൻ ജയപ്രകാശ് ആതിര അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്. പ്രസിഡന്റ് നരേന്ദ്രനാഥൻ നായർ ഉദ്ഘാടനവും നീരണിയൽ കർമ്മവും നിർവ്വഹിച്ചു. സുരേഷ്‌ഗോപി എം.പി വിശിഷ്ട അതിഥിയായിരുന്നു. പള്ളിയോട സേവാസംഘം പ്രസിഡന്റ് കൃഷ്ണകുമാർ കൃഷ്ണവേണി മുഖ്യപ്രഭാഷണം നടത്തി.
എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.കെ സുകുമാരപ്പണികർ, യൂണിയൻ സെക്രട്ടറി ബി.കെ.മോഹൻ ദാസ്, ആർ.എസ്.എസ് ശബരിഗിരി വിഭാഗ് കാര്യവാഹ് ഒ.കെ അനിൽകുമാർ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.സോമൻ, പള്ളിയോട പ്രതിനിധികളായ എം.വി ഗോപകുമാർ, ബി. കൃഷ്ണകുമാർ, പള്ളിയോട നിർമ്മാണ സമിതി ജനറൽ കൺവീനർ വിജയകുമാർ മൂത്തേടത്ത്, ജോയിന്റ് കൺവീനർ ബി.ജയകുമാർ എന്നിവർ പ്രസംഗിച്ചു.