photos-
കോന്നിഓണം താലൂക്ക് ഫെയർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി. കെ ഉദ്ഘാടനം ചെയ്യുന്നു

കോന്നി : സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ കോന്നി സപ്ലൈകോ സൂപ്പർ മാർക്ക​റ്റിനോടനുബന്ധിച്ച് ആരംഭിച്ച ഓണം താലൂക്ക് ഫെയർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി. കെ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രജനി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എലിസബത്ത് അബു ആദ്യ വില്പന നിർവഹിച്ചു. സി.പി. ഐ സംസ്ഥാന കൗൺസിൽ അംഗം പി.ആർ. ഗോപിനാഥൻ, കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം ലീലാരാജൻ, ഗ്രാമപഞ്ചായത്ത് അംഗം പി.ഗീത, ശ്യാംലാൽ, റോജി എബ്രഹാം, സോമൻപാമ്പായിക്കോട്, എസ്.പത്മഗിരീഷ്, ജി. മനോജ് , എബ്രഹാം വാഴയിൽ, രാമചന്ദ്രൻപിള്ള, അലി മുളന്തറ, കെ. പി. അനിൽകുമാർ, എസ്.ദിനേശ് കുമാർ എന്നിവർ പ്രസംഗിച്ചു.