lps
ചൂരക്കോട് ഗവ. എൽ. പി സ്കൂളിന്റെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം ചിറ്റയം ഗോപകുമാർ എം. എൽ. എ നിർവ്വഹിക്കുന്നു.

അടൂർ :ചിറ്റയം ഗോപകുമാർ നൽകിയ ഉറപ്പ് പാലിച്ചു. ചൂരക്കോട് ഗവ.എൽ. പി സ്കൂളിന് പുതിയ കെട്ടിടം അനുവദിച്ചു. ഇതിന്റെ ശിലാസ്ഥാപനം ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ രാജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുകയും മികവിന്റെ വിദ്യാലയമെന്ന നിലയിൽ പേര് സമ്പാദിക്കുകയും ചെയ്ത ഇൗ സ്കൂളിന്റെ സ്ഥലപരിമിതി സംബന്ധിച്ച് കേരളകൗമുദിയാണ് ആദ്യം വാർത്ത പുറത്ത് കൊണ്ടുവന്നത്. വാർത്ത ശ്രദ്ധയിൽപ്പെട്ട എം.എൽ.എ അടുത്ത വർഷത്തെ വികസന ഫണ്ടിൽ നിന്നും തുക അനുവദിക്കുമെന്ന ഉറപ്പ് അന്ന് കേരളകൗമുദിക്ക് നൽകിയിരുന്നു. 50 ലക്ഷം രൂപ എം.എൽ.എ ഫണ്ടിൽ നിന്നും,38 ലക്ഷംരൂപ എസ്.എസ്.എ ഫണ്ടിൽ നിന്നും അനുവദിച്ചതോടെയാണ് കെട്ടിട നിർമ്മാത്തിന് വഴിയൊരുങ്ങിയത്. എട്ട് ക്ളാസ് മുറികളോട് കൂടിയ ഇരുനില കെട്ടിടമാണ് ഇവിടെ ഉയരുക. ഇത് പൂർത്തിയാകുന്നതോടെ വർഷങ്ങളായി സ്കൂൾ നേരിടുന്ന സ്ഥലപരിമിതിക്ക് പരിഹാരമാകും. നിലവിലുള്ള പരിമിതികൾക്കിടയിലും സ്മാർട്ട് ക്ളാസ് റൂം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഒട്ടേറെ ബുദ്ധിമുട്ടിയാണ് സ്കൂളിന്റെ പ്രവർത്തനം നടത്തുന്നത്. നാടിനെ സ്നേഹിക്കുന്നവർ തങ്ങളുടെ കുട്ടികളെ ഇവിടേക്ക് അയയ്ക്കുമ്പോൾ സ്ഥലപരിമിതി എന്നും തലവേദനയായിരുന്നു. അതൊന്നും അറിയിക്കാതെയാണ് പഠനം നടത്തി വന്നത്. കെട്ടി‌ട സമുശ്ചയം പൂർത്തിയാകുന്നതോടെ പഠനാന്തരീക്ഷം മാറും.

ബുഷ്റ,

(ഹെഡ്മിസ്ട്രസ്)

50 ലക്ഷം രൂപ എം.എൽ.എ ഫണ്ടിൽ നിന്നും,38 ലക്ഷംരൂപ എസ്.എസ്.എ ഫണ്ടിൽ നിന്നും