sndp
അടൂർ എസ്. എൻ. ഡി. പി യൂണിയൻ സംയുക്ത ചതയാഘോഷത്തിന്റെ ഭാഗമായുള്ള സ്വാഗതസംഘം ഒാഫീസ് യൂണിയൻ കൺവീനർ മണ്ണടി മോഹൻ ഉദ്ഘാടനം ചെയ്യുന്നു.

അടൂർ : ശ്രീനാരായണ ഗുരുദേവന്റെ 165-ാമത് ജയന്തി ആഘോഷത്തിന്റെ ഭാഗമായി അടൂർ യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന സംയുക്ത ചതയദിന ഘോഷയാത്രയിൽ അടൂർ എസ്.എൻ.ഡി.പി യൂണിയനിലെ ശാഖായോഗങ്ങളിൽ നിന്നും 15,000 ശ്രീനാരായണീയരെ പങ്കെടുപ്പിക്കുവാൻ സബ് കമ്മിറ്റി ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.എസ്.എൻ.ഡി.പി യോഗം കൗൺസിലർ എബിൻ ആമ്പാടി യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹൻ അദ്ധ്യക്ഷതവഹിച്ചു. യൂണിയൻ ചെയർമാൻ അഡ്വ.എം.മനോജ് കുമാർ, സുജ മുരളി, സുജിത്ത് മണ്ണടി, അനിൽ നെടുമ്പള്ളിൽ, സുരേഷ് പറക്കോട്, വി.പ്രേംചന്ദ്,സുസ്ളോവ് ,ഷെറിൻ മേലൂട്, ഭാസ്ക്കരൻ, കണ്ണൻ ഇടത്തിട്ട,രാഹുൽ അങ്ങാടിക്കൽ എന്നിവർ സംസാരിച്ചു.സംയുക്ത ചതയാഘോഷത്തിന്റെ ഭാഗമായി യൂണിയനിൽ വിപുലമായ ഒരുക്കങ്ങളാണ് ആരംഭിച്ചത്. ഇതിനായി യൂണിയനോടൊപ്പം വനിതാ സംഘവും, യൂത്ത്മൂവ്മെന്റും സജീവമായി രംഗത്തുണ്ട്. യൂണിയൻ ആസ്ഥാനത്തെ പഞ്ചനില ഗുരുമന്ദിരം പെയിന്റ് ചെയ്ത് മോടി പിടിപ്പിക്കുന്ന ജോലികൾ ആരംഭിച്ചു. യൂണിയനിലെ ശാഖാംഗങ്ങളുടെ വീടുകളിൽ പീതപതാക കെട്ടി ആഘോഷത്തിന്റെ വിളംബരം നടത്തി. വരും ദിവസങ്ങളിൽ അടൂർ നഗരവും പീതവർണമണിയും.

സ്വാഗതസംഘം ഒാഫീസ് തുറന്നു

അടൂർ : സംയുക്ത ചതയാഘോഷത്തിന്റെ ഭാഗമായി യൂണിയൻ ആസ്ഥാനത്ത് സ്വാഗതസംഘം ഒാഫീസ് തുറന്നു. യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹനൻ നിലവിളക്ക് കൊളുത്തി ഒാഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ ചെയർമാൻ അഡ്വ.എം.മനോജ് കുമാർ,യോഗം കൗൺസിലർ എബിൻ ആമ്പാടിയിൽ,യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അനിൽ നെടുമ്പള്ളിൽ, സെക്രട്ടറി സുജിത്ത് മണ്ണടി,വനിതാസംഘം കൺവീനർ ഇൻ-ചാർജ്ജ് സുജ മുരളി, സബ് കമ്മിറ്റി ഭാരവാഹികളായ സുരേഷ് പറക്കോട്, വി.പ്രേംചന്ദ്,സുസ്ളോവ്,ഹരിലാൽ കുന്നിട, ഷെറിൻ മേലൂട്, ഭാസ്ക്കരൻ, അനന്ദു ഇളമണ്ണൂർ, അശ്വിൻ എന്നിവർ സംസാരിച്ചു.