kseb
മല്ലപ്പള്ളിയിൽ സ്ഥാപിച്ച യൂണിറ്റിലൊന്ന്

മല്ലപ്പള്ളി : വൈദ്യുതി തകരാർ സംഭവിച്ചാൽ ഇനി പേടിക്കേണ്ട. മല്ലപ്പള്ളി സബ്ഡിവിഷന്റെ പരിധിയിൽ മൂന്നിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ വൈദ്യുതി ബോർഡ് പുതിയ ഇലക്ട്രോണിക് മെഷീനുകൾ സ്ഥാപിച്ചു. 11കെ.വി. ലൈനിൽ കമ്യൂണിക്കേറ്റിംഗ് ഫോൾട്ട് പാസേജ് ഡിക്ടറ്റർ (സി.എഫ്.പി.ഡി) യൂണിറ്റുകൾ സ്ഥാപിച്ചു. വൈദ്യുതി വിതരണം കാര്യക്ഷമമാക്കുന്നതിന് വൈദ്യുതി ബോർഡ് ടെക്‌നിക്കൽ കമ്മിറ്റി അംഗീകാരം നൽകി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചുവരുന്ന പദ്ധതിയുടെ ഭാഗമായാണ് മല്ലപ്പള്ളിയിലും യന്ത്രം ഘടിപ്പിച്ചത്. 11കെ.വി ലൈനുകളെ ബന്ധിപ്പിച്ച് യന്ത്രത്തിന്റെ പ്രധാനഭാഗം ഘടിപ്പിക്കുകയും ഇതിൽ നിന്നും ലഭിക്കുന്ന വിവരം പോസ്റ്റുകളിൽ ഒരാൾ പൊക്കത്തിൽ സ്ഥാപിക്കുന്ന ഇലക്ട്രോണിക് യന്ത്രത്തിൽ രേഖപ്പെടുത്തും. വൈദ്യുതി പ്രവഹിക്കുന്ന കമ്പികളിൽ നിന്നുള്ള ദൂരം കണക്കാക്കി വേഗത്തിലെത്തി തകരാർ കണ്ടെത്താൻ കഴിയുമെന്ന് ജീവനക്കാർ പറയുന്നു. ഏറ്റവും കൂടുതൽ വൈദ്യുതി തകരാർ അനുഭവപ്പെടുന്ന ആനിക്കാട് പഞ്ചായത്ത് പ്രദേശത്താണ് ഇവ സ്ഥാപിക്കുന്നത്. അത്യാധുനിക സംവിധാനം പൂർണമായി പ്രവർത്തന സജ്ജമാകുന്നതോടുകൂടി വൈദ്യുതി വിതരണത്തിലെ അപാകതകൾ കുറക്കാനാകും.

ഒരു യൂണിറ്റിന് 12,000 രൂപയുള്ള

4500 യന്ത്രങ്ങൾ ആദ്യഘട്ടത്തിൽ