ചെറുകോൽ: ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം കോഴഞ്ചേരിഏരിയ കമ്മിറ്റി അംഗവുമായിരുന്ന ചെറുകോൽ തടത്തേൽ അഡ്വ. ജോർജ് വർഗീസ് (ബിജു 54) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഡിവൈഎഫ്‌ഐ കോഴഞ്ചേരി ഏരിയ പ്രസിഡന്റ്, കേരള കർഷകസംഘം ഏരിയ സെക്രട്ടറി,സിപി എം ചെറുകോൽ ലോക്കൽ സെക്രട്ടറി, ലോയേഴ്സ് യൂണിയൻ പ്രവർത്തകൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ജാസ്മിൻ തീയാടിക്കൽ പാലക്കാമണ്ണിൽ കുടുംബാംഗം. മക്കൾ: ദിയ, ഹൈമ.