konni-sn-
കോന്നി എസ്. എൻ. പബ്ളിക് സ്കൂളിൽ നടന്ന ഓണാഘോഷം

കോന്നി: ശ്രീനാരായണ പബ്ളിക് സ്കൂളിൽ വിവിധ കലാപരിപാടികളോടെ ഓണാഘോഷം നടത്തി. സ്കൂൾ മാനേജർ കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.പി.സുന്ദരേശൻ, ജി.സോമനാഥൻ, പി.കെ.പ്രസന്നകുമാർ, സി.കെ.സുരേഷ്, ബോർഡ് അംഗങ്ങളായ കെ. എസ്.സുരേശൻ, കെ.ആർ.സലീലനാഥ്, കെ.കാർത്തികേയൻ, ജി. സുധീർ, എസ്.എൻ.ഡി.പിയോഗം പത്തനംതിട്ട യൂണിയൻ വനിതാസംഘം ഭാരവാഹികൾ, സ്കൂൾ പി.ടി.എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ സിന്ധു പവിത്രൻ സ്വാഗതവും സ്കൂൾ സെക്രട്ടറി സി.എൻ.വിക്രമൻ നന്ദിയും പറഞ്ഞു.