കോഴഞ്ചേരി: മേലുകര സഹകരണ ബാങ്ക് ഓണവിപണി ബാങ്ക് കെട്ടിടത്തിൽ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.എൻ.പ്രമോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബോർഡംഗങ്ങളായ ലീബാ ബിജി, അഡ്വ.എം.എ. കുര്യൻ, ബിജിലി പി. ഈശോ, ലതാ ചെറിയാൻ, സെക്രട്ടറി ശ്യാം രാജ്, അഡ്വ. ജോൺ ഫിലിപ്പോസ്, തോമസ് ജോൺ, അശോക് ഗോപിനാഥ് എന്നിവർ സംസാരിച്ചു.