പത്തനംതിട്ട: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് സ്പിരിറ്റ്, മദ്യ മയക്കുമരുന്നു ലോബികളുടെ കള്ളകടത്ത് കർശനമായി തടയുന്നതിനായി തിരുവനന്തപുരം എക്‌സൈസ് ഹെഡ് ക്വാർട്ടേഴ്സിൽ 'ഓപ്പറേഷൻ വിശുദ്ധി' എന്ന പേരിൽ സ്‌പെഷ്യൽ കൺട്രോൾ റൂം ആരംഭിച്ചു. കൺട്രോൾ റൂമിൽ ലഭിക്കുന്ന പരാതികൾ സത്വര അന്വേഷണങ്ങളും, നടപടികളും സ്വീകരിക്കുന്നതാണ്. 'ഓപ്പറേഷൻ വിശുദ്ധി' യുടെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിപുലമായ എൻഫോഴ്സ്‌മെന്റ് പ്രവർത്തനങ്ങൾ ആരംഭിച്ചു. ജില്ലയിലെ പ്രധാനപ്പെട്ട സ്പിരിറ്റ് കേസുകളിൽ ഉൾപ്പെട്ട പ്രതികൾ, മുൻകുറ്റവാളികൾ, എന്നിവരെ നിരീക്ഷിക്കുന്നതിനും കേസുകൾ കണ്ടെടുക്കുന്നതിനും പ്രത്യേക ടീമിനെ നിയോഗിച്ചു. കൂടാതെ പ്രധാന നിരത്തുകളിൽ രാത്രികാല വാഹന പരിശോധന കർശനമാക്കിയിട്ടുള്ളതാണ്. ലഹരിപദാർത്ഥങ്ങളുടെ ഉല്പാദനം, സംഭരണം, വിതരണം എന്നിവ കർശനമായി നേരിടുന്നതിനായി ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തിക്കും. കൂടാതെ ജില്ലയിൽ 2 ഓഫീസുകൾ കേന്ദ്രീകരിച്ച് 2 ദ്രുതകർമ്മസേനകളെ സജ്ജമാക്കിയിട്ടുണ്ട്.

പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന പരാതികളും രഹസ്യവിവരങ്ങളും അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കും. എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും എക്‌സൈസ് സർക്കിൾ ഓഫീസ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം പ്രവർത്തിക്കും.

എൻ.കെ.മോഹൻ കുമാർ

ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ

മദ്യമയക്കുമരുന്നുമായി ബന്ധപ്പെട്ട

രഹസ്യവിവരങ്ങൾ അറിയിക്കാം.

1. സംസ്ഥാന കൺട്രോൾ റൂം, തിരുവനന്തപുരം : 04712322825
2. ജില്ലാ കൺട്രോൾ റൂം, പത്തനംതിട്ട : 04682222873
3. ടോൾ ഫ്രീ നമ്പർ, പത്തനംതിട്ട : 155358