പുല്ലാട്: പുല്ലാട് - മല്ലപ്പള്ളി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. പുരയിടത്തിൻ കാവിൽ നിന്ന് ആരംഭിച്ച മാർച്ച് പുല്ലാട് ജംഗ്ഷനിൽ എത്തി ഉപരോധ സമരമായിമാറി. മുൻ എം.എൽ.എ അഡ്വ. കെ.ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പുല്ലാട് മണ്ഡലം പ്രസിഡന്റ് പി.ജി.അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, മുൻ പ്രസിഡന്റ് ഡോ.സജി ചാക്കോ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.സി.കെ. ശശി, എസ്.സുനിൽ കുമാർ പുല്ലാട്, പഞ്ചായത്ത് പ്രസിഡന്റ് മോൻസി കിഴക്കേടത്ത്, കോൺഗ്രസ് കോയിപ്രം മണ്ഡലം പ്രസിഡന്റ് സുബിൻ നീറുംപ്ലാക്കൽ, പഞ്ചായത്ത് അംഗങ്ങളായ കെ.ആർ.പ്രസന്നകുമാർ, റോയി പരപ്പുഴ, ജോബി വർഗീസ്, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ എ.കെ.സോമൻ, രാമകൃഷ്ണൻ നായർ, ചന്ദ്രൻ നായർ, പ്രതീപ് സോമൻ, മനോജ് പുല്ലാട്, വിനീത് പുല്ലാട്, ജയാ മണിക്കുട്ടൻ, എം.കെ.രവീന്ദ്രൻ, ടി. കെ.സുരേഷ് എന്നിവർ പ്രസംഗിച്ചു.