അടൂർ : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി മൈതാനിയിൽ ആരംഭിച്ച 'നിറവ് ' ഉൽപ്പന്ന വിപണന, കാർഷിക, ഭക്ഷ്യമേളയിൽ തിരക്കേറി. ഉപ്പേരി, ശർക്കരവരട്ടി, പാഷൻ ഫ്രൂട്ടിന്റെ സ്ക്വാഷ്, ചക്ക ഹൽവ, കറി പൗഡറുകൾ, കുടംപുളി , വിവിധതരം പുട്ട്, ഗോതമ്പ് പൊറോട്ട, കുറഞ്ഞ നിരക്കിൽ ചിക്കൻ ബിരിയാണി, ആവിയിൽ പുഴുങ്ങിയെടുത്ത പലഹാരങ്ങൾ, അച്ചാറുകൾ തുടങ്ങിയവ ലഭിക്കും.ഗുണനിലവാരമുള്ള കുത്തരിയുമുണ്ട്. അമ്മകണ്ടകരയിലെ ക്വാളിറ്റി കൺട്രോൾ ഒാഫീസ് പാലിന്റെ ഗുണനിലവാര പരിശോധനയും നടത്തും. പറക്കോട്, പന്തളം ബ്ളോക്കുകളുടെ കീഴിലുള്ള പഞ്ചായത്തുകളിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ നേതൃത്വത്തിലാണ് മേള . മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ യൂണിയറ്റുകൾ വഴി ആയിരക്കണക്കിന് പേർക്കാണ് തൊഴിലവസരങ്ങൾ ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. ചിറ്റയം ഗോപകുമാർ എം. എൽ. എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാ ദേവി, അടൂർ നഗരസഭ ചെയർപേഴ്സൺ ഷൈനി ബോബി, പന്തളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ, ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് ബി. ലത, നഗരസഭാ സ്ഥിരം വികസം സമിതി അദ്ധ്യക്ഷ ശോഭാ തോമസ്, കൗൺസിലർമാരായ എസ്. ബിനു, അഡ്വ, ബിജു വർഗീസ്, സി. പി. ഐ ജില്ലാ സെക്രട്ടറി എ. പി. ജയൻ, ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടർ സിൽവി മാത്യൂ, കുടുംബശ്രീ ജില്ലാ മിഷൻ കോ - ഒാർഡിനേറ്റർ കെ. വിധു, കെ.എച്ച് സലീന, സി. ഡി. എസ് അദ്ധ്യക്ഷരായ അനു വസന്തൻ, ലളിതാ ഭാസുരൻ, അജു ബിജു, ഉഷാകുമാരി, ലളിതാമ്മാൾ, ഉഷാമോഹൻ എന്നിവർ പ്രസംഗിച്ചു. എല്ലാ ദിവസവും വൈകിട്ട് വിവിധ വിഷയങ്ങളിൽ സെമിനാറുകളും കലാസന്ധ്യയുമുണ്ട്.