പത്തനംതിട്ട- രണ്ടു വില്ലേജുകളുള്ള വലിയ പഞ്ചായത്തായ പള്ളിക്കലിനെ താമസിക്കാതെ വിഭജിക്കുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. അടൂർ മുണ്ടപ്പള്ളി വെറ്ററിനറി സബ് സെന്റർ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അത്തരം സാഹചര്യത്തിൽ ഓരോ പഞ്ചായത്തിലും മൃഗാശുപത്രി ഉൾപ്പെടെ സൗകര്യങ്ങൾ അനുവദിക്കും. മുണ്ടപ്പള്ളി വെറ്ററിനറി സബ് സെന്ററിനെ മൃഗാശുപത്രിയാക്കി മാറ്റാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
കെട്ടിടം നിർമ്മിക്കാനുള്ള സ്ഥലം സൗജന്യമായി നൽകിയ ഇ.വി. മത്തായിയുടെ പത്നി ലീലാമ്മയെ മന്ത്രി ആദരിച്ചു. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ജി. പ്രസന്നകുമാരി, ജില്ലാപഞ്ചായത്തംഗം റ്റി. മുരുകേഷ്, വൈസ് പ്രസിഡന്റ് എ.പി. സന്തോഷ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ എ.റ്റി. രാധാകൃഷ്ണൻ, വി. സുലേഖ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലതികാ മോഹൻ, ഇ.കെ. രാജമ്മ, ജോളി സെനൻ, രോഹിണി ഗോപിനാഥ്, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ, സിപിഐ സംസ്ഥാന കമ്മിറ്റി അംഗം മുണ്ടപ്പള്ളി തോമസ്, ഏഴംകുളം നൗഷാദ്, അഡ്വ.ഡി. ഉദയൻ, സന്തോഷ് പാപ്പച്ചൻ, എ.വേണു, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി റോയ് തോമസ്, ഡോ.സായി തുടങ്ങിയവർ പ്രസംഗിച്ചു.