മല്ലപ്പള്ളി: കുടുംബശ്രീ സി.ഡി.എസ് ഒരുക്കിയ കുടുംബശ്രീ ഓണം വിപണന മേള പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രോഹിണി ജോസ് അദ്ധ്യക്ഷയായിരുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസഫ് ഇമ്മാനുവേൽ, പി.എസ്.രാജമ്മ, പ്രകാശ്കുമാർ വടക്കേമുറി, മേരി സജി, പ്രിൻസി കുരുവിള, കുടുബശ്രീ മെമ്പർ സെക്രട്ടറി സാം കെ സലാം, ബ്ലോക്ക് കോ ഓർഡിനേറ്റർ ശ്രീലക്ഷ്മി, സാലിക്കുട്ടി ജോർജ്ജ്, റഹ്മത്ത് എന്നിവർ പ്രസംഗിച്ചു. മേള ഇന്ന് സമാപിക്കും.