jerry-mathew-sam

കോഴഞ്ചേരി: കൃഷിഭവന്റെയും ഗ്രാമപൂർണ്ണിമ ഇക്കോ ഷോപ്പിന്റെയും ആഭിമുഖ്യത്തിൽ ഓണം വിപണി കോഴഞ്ചേരിയിൽ തുടങ്ങി. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം ഉദ്ഘാടനം ചെയ്തു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിജിലി പി. ഈശോ, വത്സമ്മ മാത്യു, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രകാശ് കുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്​സൺ ലതാ ചെറിയാൻ, അംഗങ്ങളായ സാറാമ്മ ഷാജൻ, തോമസ് ചാക്കോ, മോളി ജോസഫ്, ഇക്കോഷോപ്പ് ഭാരവാഹികളായ ജിതേഷ്, ഫിലിപ്പ്, നാഗേന്ദ്ര ഭക്തൻ എന്നിവർ പങ്കെടുത്തു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജോർജ്ജ് ബോബി, കൃഷി ഓഫീസർ കവിത എസ്, അസി. കൃഷി ഓഫീസർ ബൈജു ഗോപാൽ, സനൽകുമാർ എന്നിവർ നേതൃത്വത്തിലാണ് പദ്ധതിയുടെ നടത്തിപ്പ്.