shan

കോന്നി: കഞ്ചാവ് കൈവശം വച്ച കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ എക്‌സൈസ് പിടികൂടി. പത്തനാപുരം മാങ്കോട് കുന്നുംപുറത്ത് വീട്ടിൽ ഷാൻ മുഹമദ് (31) നെയാണ് കോന്നി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ജെ. ജമാദീൻ ലുകുഞ്ഞിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഓപ്പറേഷൻ വിശുദ്ധിയുടെ ഭാഗമായിട്ടായിരുന്നു അറസ്റ്റ് . കൂടൽ മുറ്റാകുഴിയിൽ നിന്നാണ് പിടികൂടിയത്. മുൻപ് ഒന്നര കിലോ കഞ്ചാവ് കൈവശം വച്ച കേസിലും കേസ് രജിസ്റ്റർ ചെയ്തിരുന്നു. പി.ഒ. പ്രസാദ്, എം.സി.ഒ മാരയ ജി.സുനിൽ കുമാർ, ആർ. പ്രേംശ്രീധർ, എ.രതീഷ്, വനിത സിവിൽ എക്‌സൈസ് ഓഫീസർമാരായ ടി.എൽ. അജിത, ആർ.ആശ തുടങ്ങിയവവരും അന്വേഷണത്തിൽ പങ്കെടുത്തു.