അടൂർ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയനിലെ ഇൗ വർഷത്തെ സംയുക്ത ചതയാഘോഷത്തിന്റെ സന്ദേശം ശാഖകളിൽ എത്തിക്കുന്നതിനായി സംഘടിപ്പിച്ച പടിഞ്ഞാറൻ മേഖല, മദ്ധ്യമേഖലാ വിളംബരജാഥകൾക്ക് വിവിധ ശാഖകളിൽ ഭക്തിനിർഭരമായ വരവേൽപ്പ് നൽകി. ഇന്നലെ 379-ാം മിത്രപുരം ഉദയഗിരി ടി. കെ. മാധവവിലാസം ശാഖയിൽ നിന്നായിരുന്നു രണ്ടാം ദിവസത്തെ പ്രയാണം ആരംഭിച്ചത്. ജാഥാ ക്യാപ്ടൻ രാഹുൽ അങ്ങാടിക്കലിന് അടൂർ എസ്.എൻ.ഡി.പി യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹൻ പീതപതാക നൽകി ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ അഡ്വ.എം.മനോജ് കുമാർ, എസ്. എൻ.ഡി.പി യോഗം കൗൺസിലർ എബിൻ ആമ്പാടിയിൽ, യൂത്ത്മൂവ്മുവ്മെന്റ് യൂണിയൻ പ്രസിഡന്റ് അനിൽ നെടുമ്പള്ളിൽ, സെക്രട്ടറി സുജിത്ത് മണ്ണടി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. തുടർന്ന് മേലൂട് ആശാൻനഗർ, മേലൂട് പത്രാധിപർ കെ.സുകുമാരൻ സ്മാരകം, 225 മേലൂട്, ചാല, പെരിങ്ങനാട്, പഴകുളം തെക്ക്, മേക്കുന്നിൽ, പള്ളിക്കൽ, ചെറുകുന്നം, തോട്ടുവ,ആനന്ദഗിരി, തെങ്ങമം കിഴക്ക്, മുണ്ടപ്പള്ളി, നെല്ലിമുകൾ, കടമ്പനാട് വടക്ക്, കടമ്പനാട്, തുവയൂർ തെക്ക്, മണ്ണടി, ഏനാത്ത്, ഏനാത്ത്, വടക്കടത്തുകാവ്, വയല, കണ്ണംകോട്, പന്നിവിഴ, അടൂർ ടൗൺ, ചെറുപുഞ്ച, മൂന്നാളം, ചൂരക്കോട്, തുവയൂർ, തുവയൂർ വടക്ക് എന്നീ ശാഖകളിൽ ലഭിച്ച സ്വീകരണങ്ങൾ ഏറ്റുവാങ്ങി അടൂർ യൂണിയൻ ആസ്ഥാനത്തെ പഞ്ചനില ഗുരുമന്ദിരത്തിന് മുന്നിൽ സമാപിച്ചു.വിവിധ യോഗങ്ങളിൽ യൂണിയൻ ചെയർമാൻ അഡ്വ. എം. മനോജ് കുമാർ, കൺവീനർ അഡ്വ. മണ്ണടി മോഹൻ, എസ്. എൻ. ഡി. പി യോഗം കൗൺസിലർ എബിൻ ആമ്പാടിയിൽ, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ഷിബു കിഴക്കിടം, യൂത്ത്മൂവ്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അനിൽ നെടുമ്പള്ളിൽ, സെക്രട്ടറി സുജിത്ത് മണ്ണടി, അഭിലാഷ് മേലൂട്, ഹരിപാടം തുടങ്ങിയവർ സംസാരിച്ചു.