sndp
മല്ലപ്പള്ളിയിൽ നടന്ന ഗുരുദേവ ജയന്തി ആഘോഷവും ശാഖാ പ്രതിഷ്ഠാ വാർഷികവും പ്രൊഫ. പി.ജെ കുര്യൻ ഉദ്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി: മതാതീത ആത്മീയതയ്ക്ക് അടിത്തറയിട്ട ശ്രീനാരായണ ഗുരുദേവൻ സാംസ്‌കാരിക വിപ്‌ളവകാരിയാണെന്ന് മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ പറഞ്ഞു. എസ്.എൻ.ഡി.പിയോഗം 863-ാം മല്ലപ്പള്ളി ശാഖയിൽ ഗുരുദേവ ജയന്തി ദിനാഘോഷവും പ്രതിഷ്ഠാ വാർഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവല്ലാ യൂണിയൻ ചെയർമാൻ കെ.എ.ബിജു ഇരവിപേരൂർ അദ്ധ്യക്ഷനായിരുന്നു. തന്ത്രി ഡോ. അശോകൻ ശാന്തിയുടെയും മേൽശാന്തി ഷാജി ശാന്തിയുടെയും കാർമ്മികത്വത്തിലാണ് ചടങ്ങുകൾ ആരംഭിച്ചത്. ബി.രാധാകൃഷ്ണ മേനോൻ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ചതയദിന സന്ദേശം നൽകി. പ്ലാറ്റിനം ജൂബിലി കോംപ്ലക്‌സിന്റെ ആദ്യഘട്ട സമർപ്പണവും താക്കാൽദാനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ നിർവ്വഹിച്ചു. വിദ്യാഭ്യാസ സ്‌കോളർഷിപ്പ് ഏർപ്പെടുത്തിയ ഗോപാലകൃഷ്ണൻ ബിജുസദനത്തിനെ യൂണിയൻ കൺവീനർ അനിൽ എസ്. ഉഴത്തിൽ ആദരിച്ചു. പ്ലാറ്റിനം ജൂബിലി കോംപ്ലക്‌സിന്റെ രണ്ടാംഘട്ട നിർമ്മാണ ഉദ്ഘാടനം യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് ടി.പി.ഗിരീഷ്‌കുമാർ, സെക്രട്ടറി രാഘവൻ വാരിക്കാട്, യൂണിയൻ കമ്മിറ്റി അംഗം ജയൻ ചെങ്കല്ലിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞുകോശിപോൾ, ഡോ. ബിജു ടി.ജോർജ്ജ്, തോമസ് ജേക്കബ് കോട്ടച്ചേരിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രകാശ്കുമാർ വടക്കേമുറി, മേരി സജി എന്നിവർ പ്രസംഗിച്ചു.