uthimood-3484
ഉതിമൂട് ടൗൺ 3484 നമ്പർ ശാഖാ യോഗത്തിന്റെ ഗുരുദേവ ജയന്തി ദിനാഘോഷം

ഉതിമൂട്: എസ്.എൻ.ഡി.പി യോഗം ഉതിമൂട് ടൗൺ 3484 ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ 165-ാം മത് ശ്രീനാരായണജയന്തി ആഘോഷിച്ചു.രാവിലെ ഗുരുപൂജ, സമൂഹപ്രാർത്ഥന, ഘോഷയാത്ര എന്നിവ നടന്നു. സാംസ്‌കാരിക സമ്മേളനം മുൻ യൂണിയൻ ചെയർമാൻ പി.വി.ശശിധരൻ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് പി.ആർ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി ഡി.കമലാസനൻ, എം.എസ് തമ്പി ,എം.ആർ.സുനിൽ മാമ്പാറ, സന്തോഷ് മണ്ണിൽ മേമുറിയിൽ ,എം.കെ.സുജു മാമ്പാറ, രാജമ്മ കുട്ടപ്പൻ ,കോമളം ശിവ പ്രസാദ് എന്നിവർ സംസാരിച്ചു. സ്‌കോളർഷിപ്പ്, ചികിൽസ സഹായ നിഥി എന്നിവ വിതരണം ചെയ്തു.