അടൂർ: എസ്.എൻ.ഡി.പി യൂണിയനിലെ ആശാൻ നഗർ 4838-ാം ശാഖായോഗത്തിന്റെ നേതൃത്വത്തിൽ 165-ാംചതയദിനാഘോഷവും മിനി ഓഡിറ്റോറിയ നിർമ്മാണ ഉദ്ഘാടനവും ശാഖായോഗം പ്രസിഡന്റ് പഴകുളം ശിവദാസൻ നിർവഹിച്ചു. മിനി ഓഡിറ്റോറിയത്തിന്റെ കല്ലിടിൽ കർമ്മം ക്ഷേത്രം തന്ത്രി രതീഷ് ശശി നിർവഹിച്ചു.ശാഖായോഗം വൈസ് പ്രസിഡന്റ് എം.ജി.രമണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശശിധരൻ, മുരളിധരൻ നിലമേൽ,കരുണാകരൻ, ഷാജി മെമ്പൊഴിൽ, വിനോദ് കോട്ടവാതുക്കൾ, കമലൻ കഴുകൻകുന്നിൽ,മനോഹരൻ,ദിവാകരൻ, ഷീനു ശശി, ഷൈനി പ്രസാദ്, സുനിലാ പുഷ്പാംഗദൻ, ശ്രീജാ ശിവദാസൻ, വിജയരാജൻ,അബിൻ, ധനീഷ്, രക്നമ്മാ ശശിധരൻ തുടങ്ങിയവർ സംസാരിച്ചു