sndp-chittar

ചിറ്റാർ: ചതയദിനം വർണ്ണാഭമായ ഘോഷയാത്രയോടും പൊതുസമ്മേളനത്തോടും ചിറ്റാറിൽ ആഘോഷിച്ചു. കാരിക്കയം ശ്രീനാരായണഗിരിയിൽ നിന്ന് ചിറ്റാർ ശ്രീനാരായണ നഗറിലേക്ക് നടന്ന ഘോഷയാത്രയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. തുടന്ന് നടന്ന പൊതുസമ്മേളനം ശിവഗിരി മഠം ഗുരുധർമ്മസഭ കേന്ദ്ര കമ്മിറ്റിഅംഗം കെ.എൻ.സത്യാനന്ദപണിക്കർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ആർ.ജയപ്രകാശ് അദ്ധ്യക്ഷനായിരുന്നു. ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് രവികല എബി, മുൻ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.രാജേന്ദ്രൻ, ശാഖാ സെക്രട്ടറി ടി.കെ.ഗോപിനാഥൻ, സലീന സജീവൻ എന്നിവർ സംസാരിച്ചു.