ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ 97-ാം ടൗൺ ശാഖയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ നഗരത്തിൽ വർണാഭമായ ചതയദിനഘോഷയാത്ര നടത്തി. നഗരത്തിലെ ശാഖാ അങ്കണത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്ര നഗരപ്രദിക്ഷണം നടത്തി ഗുരുക്ഷേത്ര സന്നിധിയിൽ സമാപിച്ചു. സമാപന സമ്മേളനം ശാഖാ പ്രസിഡന്റ് ദേവദാസ് ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് വിജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി സിന്ധു എസ്. മുരളി സ്വാഗതവും ശാഖാ കമ്മിറ്റിയംഗം വിജയകുമാർ നന്ദിയും രേഖപ്പെടുത്തി. യൂത്ത് മൂവ്മെന്റ് വനിതാസംഘം പ്രവർത്തകരുടെ നേതൃത്വത്തിലാണ് ഘോഷയാത്ര നടന്നത്. ഘോഷയാത്രയിൽ നൂറുകണക്കിന് ശ്രീനാരായണീയർ പങ്കെടുത്തു.