vallana

ചെങ്ങന്നൂർ: എസ്.എൻ.ഡി.പിയോഗം വല്ലന 74 നമ്പർ ശാഖയിൽ ചതയാഘോഷം നടത്തി. വല്ലന മോഹനൻ തന്ത്രികളുടെ കാർമ്മികത്വത്തിൽ നടന്ന ഗണപതിഹോമത്തിനു ശേഷം പ്രത്യേക പൂജയും പ്രാർത്ഥനയും നടന്നു. ഗുരുപൂജ,ഗുരുപുഷ്പാഞ്ജലി, അന്നദാനം എന്നിവ നടത്തി. ചതയഘോഷയാത്രയിലും വാഹനഘോഷയാത്രയിലും നൂറുകണക്കിന്ന് ശ്രീനാരായണീയർ പങ്കെടുത്തു . ശാഖാപ്രസിഡന്റ് ഐഷാ പുരുഷോത്തമൻ, വൈസ് പ്രസിസന്റ് അരുൺ ശശിധരൻ , സെക്രട്ടറി സുരേഷ് ശ്രീമംഗലം, കമ്മിറ്റി അംഗങ്ങളായ രാജേന്ദ്രൻ മുളമൂട്ടിൽ, കെ.ശശിധരൻ, ബിനു രവീന്ദ്രൻ, ശരൺ.പി.ശശിധരൻ , സതീഷ്‌കുമാർ, ശശിധരൻ, അശോകൻ, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് അനുരൂപ്, സൂരജ്, അനുലക്ഷ്മി, അഖില എന്നിവർ നേതൃത്വം നൽകി.