sndp

മല്ലപ്പള്ളി: എസ്.എൻ.ഡി.പി യോഗം 863-ാം മല്ലപ്പള്ളി ശാഖാ ഗുരുക്ഷേത്രത്തിലെ 21-ാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവത്തിന് കൊടിയേറി. തന്ത്രി ഡോ. അശോകൻ ശാന്തി കാർമ്മികത്വം വഹിച്ചു. മേൽശാന്തി ഷാജി ശാന്തി ചിങ്ങവനം, ശാഖാ പ്രസിഡന്റ് ടി.പി. ഗിരീഷ്‌കുമാർ, സെക്രട്ടറി രാഘവൻ വാരിക്കാട്, യൂണിയൻ കമ്മിറ്റി അംഗം ജയൻ ചെങ്കല്ലിൽ, കമ്മിറ്റി അംഗങ്ങളായ ഷൈലജ മനോജ്, വാസുദേവൻ കളരിക്കൽ, നാരായണൻ ഗോപി പുതുക്കുളം, സത്യൻ മലയിൽ, രാജപ്പൻ കളരിക്കൽ, സനൽ പുതുപ്പറമ്പിൽ, ഷീലാ സുഭാഷ്, വനിതാസംഘം പ്രസിഡന്റ് ചന്ദ്രികാ വിജയൻ, സെക്രട്ടറി സ്മിത സതീഷ്, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ദീപക്, സെക്രട്ടറി തേജസ് മനോജ് എന്നിവർ നേതൃത്വം നൽകി.