navathi

തിരുവല്ല: എസ്.എൻ.ഡി.പി യോഗം 100 ാം മുത്തൂർ ശാഖയിൽ ചതയദിനാഘോഷവും ശാഖയുടെ നവതി ആഘോഷവും നടത്തി. ശാഖാ പ്രസിഡന്റ് പ്രസാദ് കരിപ്പക്കുഴി പതാക ഉയർത്തി. പൊതുസമ്മേളനം എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി പി.എസ്. വിജയൻ ഉദ്ഘാടനം ചെയ്തു. തിരുവല്ല യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. മികച്ച പരിസ്ഥിതി സൗഹാർദ്ദ ക്വാറിക്കുളള കേന്ദ്ര സർക്കാരിന്റെ പുരസ്‌കാരം ലഭിച്ച രവീന്ദ്രൻ എഴുമറ്റൂർ, ജനകീയ ഡോക്ടർക്കുളള സംസ്ഥാന സർക്കാർ പുരസ്‌കാരം നേടിയ ഡോ.കെ.ജി.സുരേഷ്, യുവവ്യവസായിയും എസ്.എൻ ടിമ്പേഴ്‌സ് ഉടമയുമായ അലോക് ശശിധരൻ എന്നിവരെ പി.എസ്. വിജയൻ പൊന്നാടയണിയിച്ചു ആദരിച്ചു. കുടുംബ യൂണിറ്റ് ഭാരവാഹികളെ ബിജു ഇരവിപേരൂർ ആദരിച്ചു. കായിക പ്രതിഭകളായ അഖിൽ ബൈജു, അൻവിത അനിൽ, അജേഷ് പി.സുരേഷ് എന്നിവർക്ക് തിരുവല്ല യൂണിയൻ കൺവീനർ അനിൽ എസ്.ഉഴത്തിൽ പുരസ്കാരം നൽകി. വിധവ പെൻഷൻ, ചികിത്സ സഹായം എന്നിവയുടെ വിതരണം പ്രസാദ് കരിപ്പക്കുഴി നിർവ്വഹിച്ചു. ശാഖാ സെക്രട്ടറി ജയൻ തുമ്പയിൽ വിദ്യാഭ്യാസ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് പ്രൊഫ. സുഭാഷ് ബോസ്, കമ്മിറ്റിയംഗങ്ങളായ പി.എൻ. കൊച്ചുകുഞ്ഞ്, ശോഭാ വിനു, വനിതാ സംഘം പ്രസിഡന്റ് സുജാത പ്രസന്നൻ, സെക്രട്ടറി സുജാത. ആർ, അംഗം മഞ്ജു ബിജു, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് സുനിൽകുമാർ, സെക്രട്ടറി ചിന്തുരാജ്, ധർമ്മസേന ചെയർമാൻ, എ.ഷാജി. കൺവീനർ അജുരാജ് എന്നിവർ പ്രസംഗിച്ചു. ചതയദിനത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്ര യൂണിയൻ കൺവീനർ അനിൽ എസ്.ഉഴത്തിൽ ഉദ്ഘാടനം ചെയ്തു.