തിരുവല്ല : കോഫി ബോർഡ് റിട്ട. ഓഫീസർ ചാലക്കുഴി ഭവനിൽ സി. എം. മാത്യു (കുഞ്ഞൂഞ്ഞുകുട്ടി-96) നിര്യാതനായി. സംസ്കാരം നാളെ രണ്ടിന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മൂന്നിന് പാലിയേക്കര സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ. പരേതൻ ചാലക്കുഴി കുടുംബയോഗം പ്രസിഡന്റായി സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ പരേതയായ അമ്മാൾ മേപ്രാൽ കണിയാന്ത്ര കുടുംബാംഗം. മക്കൾ: എൽസി (ഹൈദരാബാദ്), ഗ്രേസി (മാവേലിക്കര), മോൻസി (ഡെവലപ്മെന്റ് ഓഫീസർ, എൽ.ഐ.സി തിരുവല്ല), ജോൺസി (ഡെപ്യൂട്ടി മാനേജർ, ടാറ്റാ ബ്ലൂസ്കോപ്പ്, ജംഷഡ്പൂർ). മരുമക്കൾ: തോമസ് സാമുവൽ (കിഴക്കേചക്കോലിൽ, കാർത്തികപ്പള്ളി), അലക്സാണ്ടർ പണിക്കർ (പടിഞ്ഞാറേവീട്ടിൽ, പുതിയകാവ്, മാവേലിക്കര), സുനിത കുര്യൻ (പ്രിൻസിപ്പൽ, ബാലികാമഠം ഹയർസെക്കൻഡറി സ്കൂൾ തിരുവല്ല), ദീപാ ഈശോ (തേവർവേലിൽ, പത്തനംതിട്ട.)