sob-jesna

പന്തളം: പ്ളസ് ടു വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു. ഐരാണിക്കുഴി കാഞ്ഞിരംനിൽക്കുന്നതിൽ ജോൺസണിന്റെ മകൾ ജെത്സ കെ. ജോൺസൺ (17) ആണ് മരിച്ചത്. കുളനട പഞ്ചായത്ത് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയാണ്. കുളനടയിലുള്ള കൂട്ടുകാരിയുടെ വീട്ടിലാണ് കുഴഞ്ഞു വീണത്. ഓണാഘോഷത്തിന് ഇന്നലെ രാവിലെ എട്ടേമുക്കാലോടെയാണ് കൂട്ടുകാരിയുടെ വീട്ടിൽ എത്തിയത്. പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ആലിസ്. സഹോദരി: ജാസ്മിൻ.