തിരുവല്ല : കിഴക്കൻ മുത്തൂർ അരുണോദയത്തിൽ സുനിൽകുമാറിന്റെ (അക്കൗണ്ടന്റ്, പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് കുന്നന്താനം) ഭാര്യ പ്രിജി ചന്ദ്ര (ടീച്ചർ, ക്രൈസ്റ്റ് സെൻട്രൽ സ്കൂൾ, മുത്തൂർ, തിരുവല്ല - 45)നിര്യാതയായി. മന്നംകരച്ചിറ ആദിത്യയിൽ പരേതനായ കെ. രാമചന്ദ്രൻ നായരുടെയും റിട്ട. ടീച്ചർ സരസമ്മയുടെയും മകളാണ്. മകൻ: അർജ്ജുൻ.എസ്, (ചെങ്ങന്നൂർ പ്രൊവിഡൻസ് കോളേജ് ഒഫ് എൻജിനിയറിംഗ് വിദ്യാർത്ഥി). മൃതദേഹം ഇന്ന് രാവിലെ 9.30ന് ക്രൈസ്റ്റ് സ്കൂളിൽ പൊതുദർശനത്തിന് വക്കുന്നതും 11 ന് കിഴക്കൻ മുത്തൂർ വീട്ടിൽ എത്തിക്കുന്നതുമാണ്. സംസ്കാരം മൂന്നിന് വീട്ടുവളപ്പിൽ.