തിരുവല്ല: ട്രാവൻകൂർ കൾച്ചറൽ സൊസൈറ്റിയുടെ ഒന്നാം വാർഷികവും തിരുവല്ല പ്രസ് ക്ലബിന്റെ 25 ാം വാർഷികവും നഗരസഭാ മൈതാനിയിൽ നടക്കുന്ന ഓണം ഫെസ്റ്റ് നഗറിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.ആർ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറക്കൽ,വർഗീസ് ജോൺ, ജോസഫ് എം.പുതുശേരി, പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, എൻ.എം.രാജു, സാം ഈപ്പൻ, ജേക്കബ് ചെറിയാൻ,ജേക്കബ് തോമസ്,പി.വി സതീഷ്കുമാർ, ആർ.അജയകുമാർ, റോജി കാട്ടാശേരി, വിജയകുമാർ മണിപ്പുഴ, ബാബു പറയത്തുകാട്ടിൽ, ഈപ്പൻ കുര്യൻ, ജോബി പീടിയേക്കൽ, ജിക്കു വട്ടശേരി, മഞ്ചുഎം,രാജൻ തുടങ്ങിയവർ പ്രസംഗിച്ചു. ഫെസ്റ്റിന്റെ ഭാഗമായി നടന്ന അത്തപ്പൂക്കള മത്സരത്തിൽ വിജയികളായ ജോയ് ആലുക്കാസ് ആൻഡ് ജോളി സിൽക്സിനും എസ്.ബി.ഐ തിരുവല്ല മെയിൻ ബ്രാഞ്ചിനും വടംവലി മത്സരത്തിൽ വിജയികളായ ജില്ലാ ബോഡി ബിൽഡിംഗ് അസോസിയേഷനും മാസ് ഹീറോസ് തിരുമൂലപുരത്തിനുമുള്ള സമ്മാനദാനം ചടങ്ങിൽ രമേശ് ചെന്നിത്തല നിർവഹിച്ചു.