കോ​ഴ​ഞ്ചേരി : ആ​റന്മു​ളയി​ൽ ജ​ല​ഘോ​ഷ​യാ​ത്രയിൽ പ​ങ്കെ​ടുത്ത കോ​ഴ​ഞ്ചേ​രി പള്ളി​യോ​ടം പ​ര​പ്പു​ഴ​ക്ക​ട​വിൽ സ്റ്റാ​ർ​ട്ടിം​ഗ് പോ​യിന്റിൽ തി​രി​ക്കു​ന്ന​തി​നി​ടെ മ​റിഞ്ഞു. തു​ഴ​ച്ചിൽ​ക്കാർ​വെ​ള്ളത്തിൽ വീ​ണു. ഫയർ​ഫോ​ഴ്സും റെ​സ്‌ക്യു സ്​ക്വാഡും എ​ത്തി തു​ഴ​ച്ചിൽ​ക്കാ​രെ ര​ക്ഷ​പ്പെ​ടുത്തി. തു​ടർ​ന്ന് കോ​ഴ​ഞ്ചേ​രി പള്ളി​യോ​ട​ത്തി​ന് പ​ങ്കെ​ടു​ക്കാ​നാ​യില്ല.