>> ക്ഷേമ പദ്ധതികളുമായി പ്രവാസി വെൽഫെയർ ബോർഡ്

>> ജില്ലാ അദാലത്ത് 19നും 20നും

പത്തനംതിട്ട: പിറന്ന നാടിനെയും ബന്ധുക്കളെയും വിട്ടകന്ന് മറുനാടുകളിൽ വിയർപ്പൊഴുക്കുന്ന എത്ര പ്രവാസികൾക്കറിയാം തങ്ങൾക്കുളള ക്ഷേമ പദ്ധതികളെപ്പറ്റി. പ്രവാസി വെൽഫെയർ ബോർഡിൽ അംഗങ്ങളായ ജില്ളയിലെ പ്രവാസികളുടെ എണ്ണം പതിനയ്യായിരത്തോളമാണ്. എന്നാൽ, ജില്ലയിൽ എത്ര പ്രവാസികളുണ്ടെന്ന് പ്രവാസി ബോർഡിനോ നോർക്കക്കോ കൃത്യമായി കണക്കില്ല. അതേസമയം, പ്രവാസികൾക്കുളള ക്ഷേമ പദ്ധതികളുമായി മുന്നോട്ടു പോവുകയാണ് ബോർഡ്. ജില്ലയിൽ ഇൗ മാസം 19നും 20നും പ്രവാസി വെൽഫയർ ബോർഡ് അദാലത്ത് നടത്തും. പത്തനംതിട്ട ടൗൺഹാളിൽ രാവിലെ 10ന് ആരംഭിക്കും. ബോർഡ് ചെയർമാൻ പി.ടി.കുഞ്ഞുമുഹമ്മദിന്റെ നേതൃത്വത്തിൽ നടക്കുന്ന അദാലത്തിൽ ക്ഷേമനിധി അംഗത്വം, അംശാദയ അടവ്, പെൻഷൻ, ബോർഡ് നടപ്പാക്കി വരുന്ന വിവിധ ക്ഷേമ പദ്ധതികൾ എന്നിവ സംബന്ധിച്ച് അറിവും സംശയങ്ങൾക്കുളള മറുപടിയും ലഭിക്കും. ബന്ധപ്പെട്ട രേഖകളുമായി എത്തുന്ന അർഹതയുളള പ്രവാസികൾക്ക് അന്നുതന്നെ അംഗത്വ രജിസ്ട്രേഷൻ നൽകുമെന്ന് കേരള പ്രവാസി വെൽഫയർ ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ എം.രാധാകൃഷ്ണൻ, മാനേജർ സതീഷ് കുമാർ, ഡയറക്ടർമാരായ കെ.സി.സജീവ് തൈക്കാട്, ജോർജ് വർഗീസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്

വെബ്സൈറ്റ് : www.pravasiwelfarefund.org

ഫോൺ: 0471 2785500, 502, 503

>>>

പ്രവാസ വെൽഫെയർ ബോർഡിൽ അംഗത്വം എടുക്കാൻ

> ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും ഒാൺലൈനായി അംഗത്വമെടുക്കാം.

> ആവശ്യമായ രേഖകൾ സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യണം.

> പൂർണ രേഖ ലഭിച്ച് 15 ദിവസത്തിനുളളിൽ അംഗത്വ കാർഡും അംശാദായ അടവ് കാർഡും ലഭിക്കും.

>>>

അംഗത്വത്തിനുളള യോഗ്യതകൾ

> അപേക്ഷകർ 18നും 60നുമിടയിൽ പ്രായമുളളവർ ആയിരിക്കണം.

> വിദേശത്ത് ജോലി ചെയ്യുന്നവർ (1 എ വിഭാഗം), വിദേശത്ത് രണ്ട് വർഷമെങ്കിലും ജോലി ചെയ്തവർ (1ബി വിഭാഗം), ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്ത് ജോലി സംബന്ധമായി കുറഞ്ഞത് ആറ് മാസം താമസിച്ചവർ (2 എ വിഭാഗം) എന്നിവർക്ക് അപേക്ഷിക്കാം.

>>>

അപേക്ഷ ഫോമുകൾ ലഭിക്കുന്ന സ്ഥലങ്ങൾ

പ്രവാസി വെൽഫെയർ ബോർഡിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഒാഫീസുകൾ, നോർക്ക അറ്റസ്റ്റേഷൻ കേന്ദ്രങ്ങൾ, ജല്ലാ കളക്ടറേറ്റുകളിലെ നോർക്ക സെല്ലുകൾ.

>>>

അംഗത്വ രജസ്ട്രേഷൻ ഫീസ് 200

പ്രവാസി വെൽഫെയർ ബോർഡിൽ

അംഗങ്ങളായ പത്തനംതിട്ട ജില്ലക്കാർ

100,00