bamboo
അടവി യിലെ മുളം കുടിലുകൾ (ടോപ് ട്രീ ബാംബൂ ഹട്ട്,

തണ്ണിത്തോട്: വിനോദ സഞ്ചാരികളുടെ പറുദീസയാണ് കോന്നി ഇക്കോടൂറിസം. ആനത്താവളം മുതൽ കുട്ടവഞ്ചി സവാരി വരെ നീളുന്ന കൗതുകങ്ങളുണ്ട് ഇവിടെ. കൂട്ടത്തിൽ പ്രധാനം അടവിയിലെ കാഴ്ചകളാണ്. നിവധി സഞ്ചാരികളാണ് അടവിയിലെത്തുന്നത്. ടുറിസം പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച മുളം കുടിലുകൾ (ടോപ് ട്രീ ബാബു ഹട്ട് ) ആണ് പ്രധാന ആകർഷണം. പക്ഷേ കുടിലുകൾ ഇപ്പോൾ നാശാവസ്ഥയിലാണ്. ഇതോടെ സഞ്ചാരികളും എത്താതായി. മാസങ്ങളായി ഇതാണ് സ്ഥിതി.

എലിമുള്ളംപ്ലാക്കൽ വനസംരക്ഷണ സമിതിക്കാണ് കുടിലുകളുടെ ചുമതല. 2016 സെപ്തബറിലാണ് പ്രവർത്തനം തുടങ്ങിയത്. ബാബൂ കോർപ്പറേഷന്റെ ചുമതലയിലായിരുന്നു നിർമ്മാണം. സംസ്കരിച്ച മുളകൾ ഉപയോഗിച്ച് ഡൈനിംഗ് ഹാളുകളും ബാത്ത് റൂമുകളും ഉൾപ്പടെയുള്ള എല്ലാ സൗകര്യങ്ങളുമുള്ള അ‍ഞ്ച് മുളംകുടിലുകളാണ് നിർമ്മിച്ചത്. ഇടയ്ക്കിടെ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരുന്നാലേ ഇവ നിലനിൽക്കു. തുടക്കത്തിൽ ബാംബൂ കോർപ്പറേഷന്റെ ചുമതലയിൽ അറ്റകുറ്റപണികൾ നടത്തിയിരിന്നു. എന്നാൽ കഴിഞ്ഞ ഒന്നര വർഷമായി അറ്റകുറ്റപ്പണികൾ നടക്കുന്നില്ല. ഇതുമൂലം ഇതിൽ താമസിക്കാൻ കഴിയില്ല. കുടിലുകളിലേക്കുള്ള നടപ്പാതകളുടെ തടി ദ്രവിച്ച് അപകടവാസ്ഥയിലാണ്.

------------------

3 ലക്ഷംവരെ ലഭിച്ച നാളുകൾ ഒാർമ്മ

ഓൺലൈൻ ബുക്കിംഗ് ഇല്ലാതിരുന്നിട്ടും തുടക്കകാലത്ത് മാസം തേറും 3 ലക്ഷത്തോളം രൂപ ഇവിടെ നിന്ന് വരുമാനം ലഭിച്ചിരുന്നു.. കുട്ടവഞ്ചി സവാരിക്കെത്തുന്നവർ പേരുവാലയിലെത്തി ദൂരെ നിന്ന് മുളംകുടിലുകൾ കണ്ട് മടങ്ങുകയാണിപ്പോൾ. കഴിഞ്ഞ മദ്ധ്യവേനലവധിക്കും, ഇൗ ഒാണക്കാലത്തും മുളംകുടിലുകളിൽ താമസിക്കുന്നതിന് സഞ്ചാരികളുടെ അന്വേഷണം ഏറെയുണ്ടായിട്ടും നവീകരിക്കാത്തതുമൂലം സഞ്ചാരികൾക്ക് തുറന്നു കൊടുക്കാനായില്ല.കുട്ടവഞ്ചി സാവാരി കേന്ദ്രത്തിലും പേരുവാലിയിലും എത്തുന്നവർ മുളംകുടിലുകളിലേക്ക് പോകാതെ എലിമുള്ളം പ്ലാക്കൽ വനം സംരക്ഷണ സമിതിയുടെ ചുമതലയിലുള്ള ആരണ്യകം ഇക്കോ ഷോപ്പിലെത്തി ഭക്ഷണം കഴിച്ച് മടങ്ങുകയാണിപ്പോൾ.