 
മല്ലപ്പള്ളി: 863-ാം എസ്.എൻ.ഡി.പി. ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രം മേൽശാന്തി ഷാജി ശാന്തി ചിങ്ങവനത്തിന്റെ കാർമ്മികത്വത്തിൽ ഗണപതി ഹോമം, മഹാഗുരുപൂജ, നവകലശ പൂജ, കലശാഭിഷേകം എന്നിവ നടന്നു. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം കൊടിയിറക്കോടുകൂടി പ്രതിഷ്ഠാ വാർഷിക ചടങ്ങുകൾ സമാപിച്ചു.