മണ്ണീറ: കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പിനെ വനപാലകർ പിടികൂടി. മണ്ണീറ തൊണ്ടുകണ്ടത്തിൽ ജോൺ വർഗീസിന്റെ വീട്ടിലെ കോഴിക്കൂടിനുള്ളിലാണ് പെരുമ്പാമ്പിനെ കണ്ടത് . ഒരു കോഴിയെ പെരുമ്പാമ്പ് വിഴുങ്ങുകയും, മൂന്ന് കോഴികളെ കൊല്ലുകയും ചെയ്തു. വീട്ടുകാർ കോന്നി സ് ട്രൈക്കിംഗ് ഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു.. പാമ്പിനെ തണ്ണിത്തോട് വന മേഖലയിൽ തുറന്നുവിട്ടു. 16 കിലോ തൂക്കം വരുന്ന ആൺ പാമ്പാണ്.