onam
എസ്.എൻ.ഡി.പി. യോഗം തൈമറവുംകര ശാഖയിലെ ഓണാഘോഷം കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ് ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: എസ്.എൻ.ഡി.പി. യോഗം 6326 തൈമറവുംകര ശാഖയിൽ യൂത്ത്മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ് ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് വിപിൻ വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് സിജു കാവിലേത്ത്, സെക്രട്ടറി രാജേഷ് ശശിധരൻ, യൂത്ത് മൂവ്മെന്റ് സെക്രട്ടറി അമൽനാഥ്, വനിതാ സംഘം പ്രസിഡന്റ് ശോഭാ ശശിധരൻ, സെക്രട്ടറി ശ്രീജ പ്രദീപ്, യൂത്ത്മൂവ്മെന്റ് വൈസ് പ്രസിഡന്റ് രഞ്ചിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു. കല- കായിക മത്സര വിജയികൾക്ക് ബാലജനയോഗം യൂണിയൻ കോ-ഓർഡിനേറ്റർ വി.ജി. വിശ്വനാഥൻ സമ്മാനദാനം നിർവഹിച്ചു.