vss
വി.എസ്.എസ് ചെങ്ങന്നൂർ താലൂക്ക് യൂണിയൻ വിശ്വകർമ്മദിനാചരണവും പൊതുസമ്മേളവും സംസ്ഥാന ട്രഷറാർ കെ.എ ശിവൻ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: വിശ്വകർമ്മ സർവീസ് സൊസൈറ്റി (വി.എസ്.എസ്.) ചെങ്ങന്നൂർ താലൂക്ക് യൂണിയൻ വിശ്വകർമ്മദിനാചരണവും പൊതുസമ്മേളവും സംസ്ഥാന ട്രഷറാർ കെ.എ. ശിവൻ ഉദ്ഘാടനം ചെയ്തു. വിശ്വകർമ്മദിനം പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിശ്വകർമ്മജരെ പരമ്പരാഗത തൊഴിലാളികളായി സർക്കാർ അംഗീകരിക്കണമെന്നും കൂട്ടിച്ചേർത്തു. ചടങ്ങിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.സി.കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.കൊടിക്കുന്നിൽ സുരേഷ് എം.പി. മുഖ്യഅതിഥിയിരുന്നു. എ.ഐ.സി.സി. ജനറൽ സെക്രട്ടറി പി.സി. വിഷ്ണുനാഥ് മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ പുരസ്‌കാരദാനം സജി ചെറിയാൻ എം.എൽ.എ. നിർവഹിച്ചു. വി.എസ്.എസ്. മഹിളാസംഘം ജനറൽ സെക്രട്ടറി മഹേശ്വരി അനന്ദകൃഷ്ണൻ വിശ്വകർമ്മദിന സന്ദേശം നൽകി. എം.മനുകൃഷ്ണൻ, ടി.കെ.മഹാദേവൻ, സജു ഇടക്കല്ലിൽ, ടി.എസ്.അശോക് രാജ് തുടങ്ങിയവർ പ്രസംഗിച്ചു.